കൊച്ചി: ആറു ദിവസത്തെ കേരള, തമിഴ്നാട്, ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപതി മുർമു കൊച്ചിയിൽ നിന്ന് ഇന്നലെ ഡൽഹിക്ക് മടങ്ങി.
ലക്ഷദ്വീപിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.30ന് ദക്ഷിണ നാവികത്താവളത്തിലെത്തിയ രാഷ്ട്രപതി വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലേക്കു പോയി. അവിടെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, സർജന്റ് റിയർ അഡ്മിറൽ ദിനേശ് ശർമ്മ, സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, റൂറൽ എസ്.പി വിവേക് കുമാർ എന്നിവർ ചേർന്ന് യാത്രഅയപ്പ് നൽകി. കഴിഞ്ഞ 16നാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |