SignIn
Kerala Kaumudi Online
Friday, 13 December 2019 1.31 PM IST

ശാന്തി​വനത്തി​ലെ മരങ്ങളി​ൽ കൈവെച്ചു, ഉടമ മുടിമുറിച്ചു

sathivanam-paravur-

പറവൂർ : വൈദ്യുതി ടവർ ലൈൻ വലിക്കുന്നതിന് ശാന്തിവനത്തിലെ മരത്തിന്റെ ശിഖരങ്ങൾ മുറി​ച്ചതി​ൽ പ്രതി​ഷേധി​ച്ച് സ്ഥലമുടമ മീന മേനോൻഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും മുന്നിൽ മുടി മുറിച്ചു .കാവുകളിലെ മരം മുറിക്കുന്നതു ഭൂമിയുടെ മുടി മുറിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞായി​രുന്നു പ്രതി​ഷേധം . ആദ്യം മുറിച്ച മുടി മുഖ്യമന്ത്രിക്കും പിന്നീട് മൂന്നു തവണ മുറിച്ച മുടി വൈദ്യുതി വകുപ്പ് മന്ത്രിക്കും കെ.എസ്.ഇ.ബിക്കും പൊലീസിനും സമർപ്പിക്കുന്നതായി അവർ പറഞ്ഞു. മുടിയുടെ അറ്റം കത്രിക കൊണ്ടാണ് മുറിച്ചു മാറ്റിയത്.എട്ട് മരങ്ങളുടെ മുകൾഭാഗത്തെ ശിഖരങ്ങളാണ് വൈദ്യുതി​ബോർഡ് അധി​കൃതർമുറിച്ചത്. രാവിലെ ശിഖരങ്ങൾ മുറിക്കാൻ എത്തിയപ്പോൾ എ.ഐ.വൈ.എഫുകാരുടേയും പരിസ്ഥിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിഷേധി​ച്ചതോടെ ഉദ്യോഗസ്ഥർ തിരിച്ചുപോയി. പിന്നീട് സ്ഥലത്തെത്തി​യ പൊലീസ് ​ മരംമുറി​ക്കുന്നത് തടഞ്ഞാൽ അറസ്റ്റു ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. തുടർന്ന് പ്രതിഷേധക്കാരെ മീന മേനോൻ പിന്തിരിപ്പിക്കുകയായി​രുന്നു. . എല്ലാ സമരങ്ങളിലും സജീവമായി​ പങ്കെടുത്തിരുന്ന മകളെ മരംമുറി​ക്കുന്നത് കാണാതി​രി​ക്കാൻ രാവിലെ സ്കൂളിൽ വിട്ടയച്ചു. ഉച്ചയ്ക്കുശേഷം പൊലീസ് അകമ്പടി​യോടെ ശിഖരങ്ങൾ മുറിച്ചു നീക്കുകയായിരുന്നു. .

. കാവുകളും കുളങ്ങളും മരങ്ങളും കൊണ്ട് സമൃദ്ധമായ ശാന്തിവനത്തിന് മുകളിലൂടെ ടവർ ലൈൻ വലിക്കുന്നതിനെതിരെ പരി​സ്ഥി​തി​ പ്രവർത്തകർ കുറെനാളായി​ സമരം നടത്തുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSEB CUTS DOWN TREE BRANCHES AT SANTHIVANAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.