തിരുവനന്തപുരം : കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഇന്ന് അവലോകനയോഗം ചേരും. കൊവിഡ് കേസുകളുടെ വർദ്ധന സംബന്ധിച്ച് കേരളമുൾപ്പെടെ ആറുസംസ്ഥാനങ്ങൾക്ക് കേന്ദ്രം കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്. ആശുപത്രി അഡ്മിഷനുകൾ കൂടുന്നുണ്ടോ, ഏതെങ്കിലും പ്രദേശം കേന്ദ്രീകരിച്ച് രോഗികൾ വർദ്ധിക്കുന്നുണ്ടോ, പുതിയ വകഭേതം ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. ഇന്നലെ 172 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |