SignIn
Kerala Kaumudi Online
Thursday, 25 April 2024 6.01 AM IST

ദീപ്‌ത ഇനി ചേച്ചിയമ്മ; വീണ്ടും പെൺകുഞ്ഞ് ജനിച്ച സന്തോഷമറിയിച്ച് നടൻ ഗിന്നസ് പക്രു

pakru

മിമിക്രി വേദികളിലൂടെയും തമാശ വേഷങ്ങളിലൂടെ ചലച്ചിത്ര ലോകത്തും സ്വന്തം പ്രതിഭ തെളിയിച്ച താരമാണ് ഗിന്നസ് പക്രു. അത്ഭുതദ്വീപ് ചിത്രത്തിൽ മുഴുനീള മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചതോടെ ഗിന്നസ് റെക്കാഡ് സ്വന്തമാക്കിയ പക്രു എന്ന അജയകുമാർ തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും ആശയങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കാറുമുണ്ട്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ കുഞ്ഞു സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ. തനിക്ക് വീണ്ടും ഒരു മകൾ പിറന്ന വിവരമാണ് പക്രു സമൂഹമാദ്ധ്യമത്തിലൂടെ അറിയിക്കുന്നത്. കുഞ്ഞിന്റെ ചിത്രം താരം പങ്കുവച്ചിട്ടുണ്ട്. മൂത്തമകൾ ദീപ്‌ത കീർത്തി കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ചിത്രമാണ് പോസ്‌‌റ്റ് ചെയ്‌തിരിക്കുന്നത്. 'ചേച്ചിയമ്മ' എന്ന തലവാചകത്തിൽ മകൾ ദീപ്‌ത കീർത്തി ഇനി ചേച്ചിയമ്മയാണെന്നാണ് താരം എഴുതിയത്. 2006 മാർച്ചിലാണ് പക്രു, ഗായത്രി മോഹനെ വിവാഹം ചെയ്‌തത്. ഒരാഴ്‌ച മുൻപായിരുന്നു ഇവരുടെ വിവാഹ വാർഷികം.

അമൃത ആശുപത്രിയിലെ ഡോ. രാധാമണിയ്‌ക്കും സംഘത്തിനും പക്രു തന്റെ പോസ്‌റ്റിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GUINNESS PAKRU, ACTOR, BECAME FATHER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.