തിരുവനന്തപുരം: രക്തം ദാനംചെയ്യാൻ വിസമ്മതിച്ചതിന് യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയെ എസ്.എഫ്.ഐ യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തിൽ മർദ്ദിച്ചു. ആറ്റിങ്ങൽ സ്വദേശിയായ അറബിക് ഒന്നാംവർഷ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഒരു രോഗിക്ക് രക്തദാനം ചെയ്യാൻ എസ്.എഫ്.ഐ പ്രവർത്തകർ വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യകാരണങ്ങളാൽ രക്തം ദാനംചെയ്യാൻ കഴിയില്ലെന്ന് വിദ്യാർത്ഥി പറഞ്ഞു. ഇത് എസ്.എഫ്.ഐ യൂണിറ്റ് ഓഫീസിലെത്തി നേതാക്കളെ അറിയിക്കാൻ പ്രവർത്തകർ പറഞ്ഞു. ഇതിന് തയ്യാറാവാത്തതാണ് മർദ്ദനത്തിന് കാരണം. തലയിലുൾപ്പെടെ ക്രൂരമായി മർദ്ദിച്ചു.
അവശനിലയിലായ വിദ്യാർത്ഥിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനുനയവും ഭീഷണിയുമായി എസ്.എഫ്.ഐ നേതാക്കൾ എത്തിയതോടെ രക്ഷിതാക്കൾ പരാതി നൽകിയില്ല. മകന്റെ തുടർപഠനത്തെ ബാധിക്കുമെന്ന ഭയവും ഉണ്ടായിരുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥി ബിരുദത്തിന് ഹൈദരാബാദിലാണ് പഠിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |