ന്യൂഡൽഹി: ഡൽഹിയിലെ യു കെ ഹെെക്കമ്മീഷന് ഏർപ്പെടുത്തിയിരുന്ന സുരക്ഷ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ഹെെക്കമ്മീഷന് മുന്നിലെ ബാരിക്കേഡുകൾ നീക്കം ചെയ്തു. അമൃത്പാൽ സിംഗിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് ലണ്ടനിലെ പ്രതിഷേധക്കാർ ഇന്ത്യൻ ത്രിവർണ പതാക കെട്ടിടത്തിന് പുറത്ത് വലിച്ചെറിഞ്ഞിരുന്നു.
ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഡൽഹിയിലെ യു കെ ഹെെക്കമ്മീഷനു മുന്നിൽ സിഖ് സമുദായ അംഗങ്ങൾ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ഡൽഹിയിലെ യു കെ ഹെെക്കമ്മീഷന് മുന്നിൽ കേന്ദ്രസർക്കാർ ബാരിക്കേഡുകൾ സ്ഥാപിച്ച് ശക്തമായ സുരക്ഷ ഉറപ്പാക്കിയത്.
അതേസമയം ഒരു ഖാലിസ്ഥാനി ഇന്ത്യൻ ദേശീയ പതാക വലിച്ചെറിയുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ഇന്ത്യൻ സർക്കാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിരുന്നു. ലണ്ടനിലെ ഇന്ത്യൻ ഹെെക്കമ്മീഷനിൽ മതിയായ സുരക്ഷ ഉറപ്പാക്കാൻ ബ്രീട്ടിഷ് അധികാരികളോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |