SignIn
Kerala Kaumudi Online
Friday, 19 April 2024 1.22 PM IST

'വിദ്യാർത്ഥികളേ ഇതിലേ, ഇതിലേ' ബിനാലെ വേദിയിൽ

കൊച്ചി: ജോൺ എബ്രഹാം സംവിധാനം ചെയ്ത ആദ്യ സിനിമ 'വിദ്യാർത്ഥികളേ ഇതിലേ, ഇതിലേ' നാളെ ബിനാലെയിൽ പ്രദർശിപ്പിക്കും. ഫോർട്ടുകൊച്ചി കബ്രാൾയാർഡ് പവിലിയനിൽ രാത്രി 7.30നാണ് പ്രദർശനം.

സിനിമയ്ക്ക് മന്നോടിയായി വൈകിട്ട് ആറിന്, ആശിഷ് രാജാധ്യക്ഷയും ഗൗതം ദാസും ചേർന്ന് രചിച്ച 'ജോൺ ഘട്ടക്ക് തർക്കോവ്‌സ്‌കി സിറ്റിസൺസ്, ഫിലിം മേക്കേഴ്‌സ്, ഹാക്കേഴ്‌സ്' എന്ന പുസ്തകത്തിന്റെ മലയാളം തർജ്ജമ പ്രകാശനം ചെയ്യും. തുടർന്ന് നടക്കുന്ന പാനൽ ചർച്ചയിൽ അജയൻ അടാട്ട്, നാച്ചി, പി.എം. ആരതി എന്നിവർ പങ്കെടുക്കും. ബിനാലെ ആർട്ട്റൂമിൽ നാളെ രാവിലെ പത്തുമുതൽ നടക്കുന്ന ടെറാക്കോട്ട, മ്യൂറൽ ശില്പശാലയ്ക്ക് ആർട്ടിസ്റ്റും ആർക്കിടെക്ടുമായ വിഷ്ണു തൊഴൂർ കൊല്ലേരി നേതൃത്വം നൽകും.

25ന് വൈകിട്ട് ആറിന് കബ്രാൾയാർഡ് പവിലിയനിൽ 'വിദ്യാർത്ഥികളേ ഇതിലേ, ഇതിലേ' വിഷയമായി നടക്കുന്ന പാനൽ ചർച്ചയിൽ ചലച്ചിത്ര നിരൂപകരായ സി.എസ്. വെങ്കിടേശ്വരൻ, കൃഷ്‌ണേന്ദു കലേഷ്, കൃഷാന്ത് എന്നിവർ പങ്കെടുക്കും. ഏഴിന് കെ.എം. കമൽ സംവിധാനം ചെയ്ത സിനിമ 'ആലിഫ്' പ്രദർശിപ്പിക്കും. 26ന് വൈകിട്ട് ആറിന് അശോക് അഹൂജയുടെ സിനിമ ആധാരശിലയുടെ പ്രദർശനവും പാനൽ ചർച്ചയും നടക്കും.

എൻ.എസ്. മാധവന്റെ പ്രശസ്ത ചെറുകഥ 'ഹിഗ്വിറ്റ' ആധാരമാക്കി അതേ പേരിൽ ശശിധരൻ നടുവിൽ സംവിധാനം ചെയ്ത നാടകം ലോക നാടകദിനമായ 27ന് വൈകിട്ട് 7.30ന് കബ്രാൾയാർഡ് പവിലിയനിൽ അരങ്ങേറും. റിമംബറൻസ് തിയേറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന 'ഹിഗ്വിറ്റ' നാടകത്തിന്റെ ടിക്കറ്റുകൾ https://in.bookmyshow.com/events/kochi-muziris-biennale-2022-23/ET00346370 എന്ന ലിങ്കിൽ ബുക്ക് മൈ ഷോ ആപ്പിലും ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.