കോട്ടയം: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ. കോട്ടയത്തെ കാണക്കാരി കടപ്പൂർ സ്വദേശി അരുൺ രാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി വാടകയ്ക്ക് എടുത്ത വീട്ടിൽ നടത്തിയപരിശോധനയിൽ 1750 പായ്ക്കറ്റ് ഹാൻസും 108 പാക്കറ്റ് കൂൾ ലിപ്പും കണ്ടെത്തി.
കടകളിൽ ചോക്ലേറ്റും മറ്റ് മിഠായി ഉത്പന്നങ്ങളും വിൽപ്പന നടത്തിയിരുന്ന അരുൺ ഇതിന്റെ മറവിലാണ് പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയത്. കുറവിലങ്ങാട് എസ് എച്ച് ഒ നിർമ്മൽ ബോസ്, എസ് ഐ വിദ്യ വി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |