നെടുമ്പാശേരി: വിമാനത്തിൽ സഹയാത്രികയോട് അതിക്രമം കാട്ടിയ കേസിൽ ആലപ്പുഴ മാവേലിക്കര നൂറനാട് അനിൽ ഭവനത്തിൽ അഖിൽ കുമാർ (32) അറസ്റ്റിലായി. ഇന്നലെ വൈകിട്ട് മസ്കറ്റിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ നെടുമ്പാശേരിയിലേക്ക് വന്ന കൊല്ലം സ്വദേശിനിയെയാണ് മദ്യലഹരിയിൽ ഇയാൾ കയറിപ്പിടിച്ചത്. യുവതിയുടെ പരാതിയെ തുടർന്ന് വിമാന അധികൃതർ വിവരം നെടുമ്പാശേരി പൊലീസിന് കൈമാറി. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മസ്കറ്റിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് പ്രതി. രാത്രി അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |