SignIn
Kerala Kaumudi Online
Saturday, 20 April 2024 6.22 AM IST

അങ്കമാലി ഡിപ്പോ നവീകരണത്തിന് 4.34 കോടി രൂപ

അങ്കമാലി: കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നവീകരണത്തിന് 4.34 കോടി രൂപ അനുവദിച്ചതായി റോജി എം. ജോൺ എം.എൽ.എ അിറയിച്ചു. കെ.എസ്.ആർ.ടി.സി ടെർമിനലിലെ ബസുകൾ പാർക്ക് ചെയ്യുന്ന യാഡ് കുണ്ടും കുഴിയുമായി ശോചനീയാവസ്ഥയിലായതും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് മന്ത്രിക്ക് എം.എൽ.എ നിവേദനം നൽകിയിരുന്നു.

നിലവിലെ കെട്ടിടത്തിൽ താഴത്തെ നിലയിൽ എ.സി പാസഞ്ചർ വെയ്റ്റിംഗ് ലോഞ്ച്, റെസ്റ്റോറന്റ്, ഒന്നാം നിലയിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകമായി ഡോർമെറ്ററി, ജീവനക്കാർക്ക് റെസ്റ്റ് റൂം, ലിഫ്റ്റ്, പുതിയ ഓഫീസ് ബ്ലോക്ക്, യാഡ് നവീകരണം, ഇലക്ട്രിഫിക്കേഷൻ മുതലായ പ്രവർത്തികൾക്കാണ് തുക വിനിയോഗിക്കുക. അങ്കമാലി ഡിപ്പോയെ ദീർഘദൂര സർവീസുകളുടെ ട്രാൻസിറ്റ് കേന്ദ്രമാക്കി മാറ്റുന്നതിന്റെ നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്ന് റോജി എം. ജോൺ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KSRTC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.