കോട്ടയം:കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.കെ.എ.പ്രസാദിന് ആർ.ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 2ന് സ്വീകരണം നൽകും. തിരുനക്കര അയ്യപ്പസേവാസംഘം ഹാളിൽ ഉച്ചകഴിഞ്ഞ് 3.30ന് ചേരുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സാംസ്കാരികവേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ജി.രാമൻ നായർ, നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ഇ.എം.സോമനാഥൻ, പ്രസ് ക്ലബ് സെക്രട്ടറി റോബിൻ തോമസ് പണിക്കർ, കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, കെ.അനിൽകുമാർ, വി.ബി.ബിനു, പ്രിൻസ് ലൂക്കോസ്, എം.ജി.ശശിധരൻ, പി.കെ.മനോഹരൻ, പി.രാജേഷ്, എം.ബി.സുകുമാരൻ നായർ, എം എൻ ഗോപാലൻ തന്ത്രി, ചെങ്ങളം രവി, സി.സി. സോമൻ, വി.എം. മണി, ബൈജു മാറാട്ടുകുളം, ആനിക്കാട് ഗോപിനാഥ്, സക്കീർ ചങ്ങംപള്ളി, വി.എസ്.ഷാജി, കെ.ആർ.ദിനചന്ദ്രൻ, സോമൻ നട്ടാശേരി, കല്ലറ ഷാജി എന്നിവർ പ്രസംഗിക്കും. എം.കെ.ശശിയപ്പൻ സ്വാഗതവും സാൽവിൻ കൊടിയന്തറ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |