SignIn
Kerala Kaumudi Online
Friday, 19 April 2024 7.34 AM IST

അഭിമന്യുവിനെ പത്മവ്യൂഹത്തിൽ കുടുക്കിയതുപോലെ രാഹുൽ ഗാന്ധിയെ കേസുകൾ കൊണ്ട് വളഞ്ഞു പിടിച്ച് നിശബ്ദനാക്കാനാണ് ശ്രമം; ഒറ്റപ്പെട്ട സംഭവമല്ലെന്ന് കെ സി വേണുഗോപാൽ

rahul-gandhi

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് സൂററ്റ് കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചതിനെതിരെ കോൺഗ്രസ് അപ്പീൽ നൽകും. നിയമപോരാട്ടത്തിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.

രാഹുൽ ഗാന്ധിയുടേത് ഒറ്റപ്പെട്ട സംഭവമല്ല. പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ' നരേന്ദ്ര മോദിയുടെ തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നവർ ആരൊക്കെയുണ്ടോ അവരെയൊക്കെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്തി നിശബ്ദരാക്കുകയാണ്. കേസിനെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകും.

അഭിമന്യുവിനെ പത്മവ്യൂഹത്തിൽ കുടുക്കിയതുപോലെ രാഹുൽ ഗാന്ധിയെ കേസുകൾ കൊണ്ട് വളഞ്ഞു പിടിച്ച് നിശബ്ദമാക്കാനാണ് ശ്രമം. ഭയന്നോടുന്ന പാർട്ടിയല്ല കോൺഗ്രസ്. വെല്ലുവിളികൾ അതിജീവിച്ച് ഈ നാട്ടിലെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകും. അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാമെന്ന് സർക്കാർ വിചാരിക്കേണ്ട.' - വേണുഗോപാൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL GANDHI, CONGRESS, COURT, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.