SignIn
Kerala Kaumudi Online
Tuesday, 19 March 2024 4.15 PM IST

ഇൻസ്റ്റാഗ്രാം റീൽസിൽ മദ്യപാനം പ്രചരിപ്പിച്ച കേസ്; യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

women

തൃശൂ‌ർ: ഇൻസ്റ്റാഗ്രാം റീൽസിൽ കള്ളുകുടിക്കുന്ന വീഡിയോയിട്ട യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. സാമൂഹികമാദ്ധ്യമങ്ങളിലൂടെ മദ്യപാനം പ്രചരിപ്പിച്ചതിനാണ് എക്‌സെെസ് സ്‌പെഷ്യൽ സ്ക്വാഡ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ സാമൂഹികമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം എടുത്ത വീഡിയോ ആയിരുന്നു ഇതൊന്നും യുവതികൾ മദ്യപിച്ചിരുന്നില്ലെന്നും വ്യക്തമായതായി എക്‌സെെസ് അധികൃതർ അറിയിച്ചു.

അഞ്ച് യുവതികൾ മദ്യപിക്കുന്ന വീഡിയോയാണ് പ്രചരിച്ചിരുന്നത്. ഇതിൽ ഒരാളുടെ ഭർത്താവ് വിദേശത്തുനിന്ന് വന്നതിന്റെ ആഘോഷത്തിനിടെയാണ് വീഡിയോ ചിത്രീകരിച്ചത്. ചേർപ്പ് ഭാഗത്തെ കള്ളുഷാപ്പിൽ വച്ചായിരുന്നു ഇത്. കള്ളുഷാപ്പ് ജീവനക്കാരെ ഉൾപ്പെടെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്‌ത്രീകൾ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായതെന്ന് എക്‌സെെസ് അറിയിച്ചു. ഇവരുടെ കൂട്ടത്തിൽ സ്ഥിരമായി റീൽസ് പോസ്റ്റ് ചെയ്യാറുള്ള യുവതിയാണ് ഈ വീഡിയോയും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ വലിയ തോതിൽ വെെറലായതോടെയാണ് എക്‌സെെസ് കേസെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, DRINKINK, REELS, VIRALVIDEO, THRISSUR
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.