മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിൽ അങ്കണവാടി കുരുന്നുകൾക്കായി കിലുക്കാംപെട്ടി എന്ന പരിപാടി നടത്തി.
അങ്കണവാടിയിലെ കുരുന്നുകളുടെ നൈസർഗിക വാസനകൾ കണ്ടെത്തി പരിഭോഷിപ്പിക്കുന്നതിനും അവയുടെ വിതരണത്തിന് വേദി ഒരുക്കുന്നതിനുമായിട്ടാണ് കിലുക്കാംപെട്ടി എന്ന പരിപാടി നടത്തിയത്. ആനിക്കാട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ അങ്കണവാടിക്കായി ഉൾപ്പെടുത്തിയതാണ് പദ്ധതി. ആനിക്കാട് ശിവ പാർവതിക്ഷേത്രത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ലിൻസിമോൾ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മോളികുട്ടി സിബി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദേവദാസ് മണ്ണൂരാൻ ആമുഖ പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം അലക്സാണ്ടർ, പഞ്ചായത്ത്അംഗങ്ങള ഡെയ്സി വർഗീസ്,വിജയലക്ഷ്മി, സുസൻ ദാനിയേൽ,ഐ.സി.ഡി.എസ് സൂപ്പർ വൈസർഡോ.സിന്ധു പി.ജി എന്നിവർപ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |