SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.45 PM IST

സൂര്യകുമാറിനെ സഞ്ജുവിനോട് താരതമ്യം ചെയ്യരുത് : കപിൽ

suryakumar

മുംബയ് : ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിനപരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഗോൾഡൻ ഡക്കായ സൂര്യകുമാർ യാദവിന് പിന്തുണയുമായി മുൻ നായകൻ കപിൽ ദേവ്. സൂര്യകുമാറിന് പകരം മലയാളിതാരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന ആരാധകരുടെ ആവശ്യം ബാലിശമാണെന്ന് കപിൽ പറഞ്ഞു. സൂര്യകുമാറിനെ സഞ്ജുവുമായി താരതമ്യം ചെയ്യരുതെന്നും കപിൽ പറഞ്ഞു.

സൂര്യകുമാറിന് കൂടുതൽ അവസരങ്ങൾ നൽകണമെന്നാണ് കപിൽ ദേവിന്റെ അഭിപ്രായം. നന്നായി കളിക്കുന്ന ഒരു താരത്തിന് എപ്പോഴും കൂടുതൽ അവസരം നൽകണം. സൂര്യകുമാറിനെ സഞ്ജു സാംസണുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. സഞ്ജു മോശം ഫോമിൽ കളിച്ചാൽ അദ്ദേഹത്തെ മറ്റ് താരങ്ങളുമായി താരതമ്യപ്പെടുത്തും. അങ്ങനെയും സംഭവിക്കാൻ പാടില്ല. സൂര്യകുമാറിന്റെ കഴിവിൽ ടീം വിശ്വസിക്കുന്നുവെങ്കിൽ അദ്ദേഹത്തിന് കൂടുതൽ അവസരം നൽകണം. സ്വാഭാവികമായും ആരാധകർര്‍ പല അഭിപ്രായങ്ങളും പറയും. പക്ഷേ അന്തിമ തീരുമാനം മാനേജ്‌മെന്റിന്റെതാണ് ' - ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ കപിൽ ദേവ് പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും നാലാമനായാണ് സൂര്യകുമാര്‍ കളിച്ചത്. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ താരത്തെ ഏഴാമനായി കളിപ്പിച്ചു. ഈ തന്ത്രവും ഫലിച്ചില്ല. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയും പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KAPIL DEV
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.