ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള (നിർദ്ധന വിഭാഗം) 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്‌സിഡി അനുവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി. പ്രതിവർഷം 12 സിലിണ്ടറുകൾക്ക് സബ്‌സിഡി ലഭിക്കും. നിലവിൽ 9.59 കോടി ഗുണഭോക്താക്കളാണുള്ളത്. സബ്‌സിഡി ഇനത്തിൽ 2022-23 സാമ്പത്തിക വർഷത്തിൽ 6,100 കോടി രൂപയും 2023-24ൽ 7,680 കോടി രൂപയുമാണ് മൊത്തം ചെലവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |