SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.57 PM IST

ഇഷ അംബാനിയുടെ 'ഗുലിത മാൻഷൻ', അഞ്ചു നിലകളിൽ 500 കോടിയുടെ ആഡംബര ബംഗ്ലാവ്

jj

ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ സ്വകാര്യ ഭവനമാണ് ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മ ആന്റിലിയ. കുടുംബസമേതമാണ് മുകേഷ് അംബാനി ഇവിടെ കഴിയുന്നത്. മകൾ ഇഷ അംബാനി വിവാഹ ശേഷം ആന്റിലിയയിൽ നിന്ന് മാറി ഭർത്താവ് ആനന്ദ് പിരമലിനൊപ്പം ഗുലിത മാൻഷനിലാണ് താമസം. ആന്റിലിയയെക്കാൾ ഒട്ടും പിന്നിലല്ല ഗുലിത മാൻഷനും,​

മുംബയിലെ വർളിയിൽ സ്ഥിതി ചെയ്യുന്ന ഗുലിത മാൻഷൻ 500 കോടി രൂപയാണ് നിർമ്മാണച്ചെലവ് എന്നാണ് റിപ്പോർട്ട്. അറബിക്കടലിന് അഭിമുഖമായി അഞ്ചു നിലകളിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. 50000 ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വീട് ഡയമണ്ട് തീമിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. തിളങ്ങുന്ന ഗ്ലാസ് ഭിത്തികൾ പുറത്തെ മനോഹര കാഴ്ച സമ്മാനിക്കുന്നു.

gg

സ്വിമ്മിംഗ് പൂളും പൂന്തോട്ടവും ബേസ്‌മെന്റിൽ മൂന്നുനില പാർക്കിംഗ് സൗകര്യവും ഇവിടെയുണ്ട്. പ്രാർത്ഥനയ്ക്കായി ആന്റിലിയയെ പോലെ ക്ഷേത്രവും ഒരുക്കിയിട്ടുണ്ട്. ലണ്ടൻ ആസ്ഥാനമായ എൻജിനീയറിംഗ് സ്ഥാപനമായ എക്കേ‌ഴ്‌സ്ലി ഒകല്ലഗൻ നിരവധി ത്രീഡി മോഡലിംഗ് ടൂളുകൾ ഉപയോഗിച്ചാണ് കെട്ടിടം രൂപകല്പന ചെയ്തത്. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഉടമസ്ഥതയിൽ ആയിരുന്നു ഈ സ്ഥലവും കെട്ടിടവും. നിലവിൽ ഇതിവ് 1100 കോടി രൂപ മൂല്യം വരും .

gg

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME, GULITHA MANSION, MUKESH AMBANI, ISHA AMBANI
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.