SignIn
Kerala Kaumudi Online
Saturday, 20 April 2024 1.52 AM IST

നിങ്ങളുടെ പരാതികൾ മോദിയുടെ  അടുത്ത് എത്തിക്കുന്നത് എങ്ങനെയാണ്, പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ വഴിയുണ്ട്  

modi-

അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് പ്രധാനമന്ത്രി സഞ്ചരിക്കുന്നത്. അതിനാൽ തന്നെ സന്ദർശന വേളയിലൊന്നും പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുവാൻ സാധാരണഗതിയിൽ കഴിയാറില്ല. എന്നാൽ ചിലപ്പോഴൊക്കെ പ്രധാനമന്ത്രി ഇടപെട്ടു പരാതി പരിഹരിച്ചു എന്നെല്ലാം മാദ്ധ്യമങ്ങളിൽ വാർത്തകൾ കാണാറില്ലെ. അപ്പോൾ എങ്ങനെയാണ് ആളുകൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പരാതി എത്തിച്ചതെന്ന് ചിന്തിച്ചിട്ടുണ്ടോ ? അത്തരക്കാർക്ക് ഉപയോഗപ്രദമാണ് ഇനി പറയുന്ന വിവരങ്ങൾ.

പരാതികൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഇതിൽ ഏറ്റവും എളുപ്പം ഉപയോഗിക്കാനാവുന്നത് ഓൺലൈനിലൂടെയുള്ള മാർഗങ്ങളാണ്. pmindia.gov.in എന്ന വെബ്‌സൈറ്റ് നൽകുന്ന വിവരപ്രകാരം +91 1123012312 നമ്പരിൽ പൗരൻമാർക്ക് വബ് ഇൻഫർമേഷൻ മാനേജരെ ബന്ധപ്പെടാം. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഫാക്സ് നമ്പർ +91 1123019545, 23016857 എന്നിവയാണ്.

പരാതികൾ പിഎംഒയിലേക്ക് ഓൺലൈനായി അയയ്ക്കാൻ പിഎംഒ ഗ്രീവൻസ് പോർട്ടലിൽ ലോഗിൻ ചെയ്യാം. നിലവിൽ അക്കൗണ്ടുള്ളവർക്ക് ലോഗിൻ ചെയ്യാനാവും, അല്ലാത്തവർ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. ഇതിനായി പേര്, വിലാസം, പിൻകോഡ്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം തുടങ്ങിയ വിവരങ്ങളൊക്കെ നൽകണം. പരാതി നൽകിയാൽ പിഎംഒ ഗ്രീവൻസ് പോർട്ടലിൽ ലോഗിൻ ചെയ്ത് നിങ്ങളുടെ പരാതികളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനുമാവും.


ഇതുകൂടാതെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രധാനമന്ത്രിയെ പിന്തുടരാനാവും.

Facebook: https://www.facebook.com/narendramodi
Twitter: https://twitter.com/narendramodi
Instagram: https://www.instagram.com/narendramodi
YouTube: https://www.youtube.com/user/narendramodi
PMO Facebook Page: https://www.facebook.com/pmoindia
PMO Twitter Page: https://twitter.com/pmoindia
PMO YouTube Channel: https://www.youtube.com/pmoindia

PMO Address: E Block, Central Secretariat, New Delhi, Delhi 110011

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PMO, MODI, NARENDRA MODI
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.