SignIn
Kerala Kaumudi Online
Friday, 26 April 2024 2.18 AM IST

'മാർക്ക് പോണെങ്കിൽ പോട്ടെ എന്റെ നെയ്‌മറെ വിട്ട് ഒരു കളിയില്ല'; ചോദ്യപേപ്പറിൽ നാലാം ക്ലാസുകാരി എഴുതിയ ഉത്തരം കണ്ട് ഞെട്ടി അദ്ധ്യാപകർ

neymar

ഫുട്ബാൾ കളി എന്നാൽ എന്നും മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്. ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പ് തന്നെ അതിന് ഒരു വലിയ ഉദാഹരണമാണ്. ലോകത്ത് എല്ലാ ഇടത്തുമുള്ള മലയാളികൾ ഏറെ ആവേശത്തോടെയാണ് ലോകകപ്പ് കണ്ടത്. മെസി, നെയ്മർ, റൊണാൾഡോ, എംബാപ്പെ എന്നിവരടക്കമുള്ള ഫുട്ബാൾ താരങ്ങൾക്ക് കേരളത്തിൽ നിരവധി ആരാധകരാണ് ഉള്ളത്.

ഇപ്പോഴിതാ പരീക്ഷയിലും ഇവരെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. ഇക്കഴിഞ്ഞ നാലാം ക്ലാസ് മലയാളം വാർഷികപ്പരീക്ഷയിൽ മെസിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള ചോദ്യം ഉണ്ടായിരുന്നു. എന്നാൽ ഇതിന് ഒരു വിദ്യാർത്ഥി എഴുതിയ ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

messi

'ഞാൻ ബ്രസീൽ ഫാനാണെന്നും എനിക്ക് നെയ്‌മറിനെയാണ് ഇഷ്ടമെന്നും മെസിയെ ഇഷ്‌ടമല്ലെ'ന്നുമാണ് ഈ ചോദ്യത്തിന് താഴെയായി വിദ്യാർത്ഥി എഴുതിയത്. മലപ്പുറം ജില്ലയിലെ തിരൂർ പുതുപ്പള്ളി ശാസ്‌ത എൽ പി സ്‌കൂളിലെ ചോദ്യപേപ്പറാണ് ഈ രീതിയിൽ പ്രചരിക്കുന്നത്. റിസ ഫാത്തിമ പി വിയാണ് ഇങ്ങനെയൊരു ഉത്തരം നൽകിയിരിക്കുന്നത്.

ലോക പ്രസിദ്ധനായ ഫുട്ബാൾ താരം ലയണൽ മെസിയുടെ ജീവചരിത്രം തയ്യാറാക്കുക എന്നതായിരുന്നു ചോദ്യം. ഇതിന് സഹായിക്കുന്ന സൂചനകൾ ചോദ്യപേപ്പറിൽ ഉണ്ടായിരുന്നു. എന്തായാലും കുട്ടിയുടെ ഉത്തരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDS, NEYMAR, MESSI, FOOTBALL, KERALA, BRAZIL, ARGENTINA, STUDENT, EXAM, ANSWER, TEACHER, VIRAL, POST
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.