SignIn
Kerala Kaumudi Online
Friday, 29 March 2024 6.55 AM IST

കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യലിനിടെ സി ബി ഐ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

cbi

ഗാന്ധിനഗർ: കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥൻ സി ബി ഐ കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു. ഗുജറാത്തിലാണ് സംഭവം. രാജ്‌കോട്ടിലെ ജോയിന്റ് ഡയറക്ടർ ഒഫ് ഫോറിൻ ട്രേഡ് ജാവ്‌രി മാൽ ബിഷ്‌ണോയ് ആണ് ജീവനൊടുക്കിയത്. കൈക്കൂലി കേസിൽ സി ബി ഐ ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ സി ബി ഐ ഓഫീസിന്റെ നാലാം നിലയിൽനിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു.

50 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി ലഭിക്കുന്നതിനായുള്ള എൻ ഒ സി കിട്ടുന്നതിനായി രാജ്‌കോട്ടിലെ ഓഫീസ് ഒഫ് ഡയറക്ടർ ജനറൽ ഒഫ് ഫോറിൻ ട്രേഡിൽ ആവശ്യമായ എല്ലാ രേഖകളും അടങ്ങിയ ആറ് ഫയലുകൾ സമർപ്പിച്ചതായി പരാതിക്കാരൻ പറയുന്നു. എൻ ഒ സി നൽകുന്നതിനായി ഒൻപത് ലക്ഷം രൂപയാണ് ബിഷ്ണോയ് പരാതിക്കാരനോട് ആവശ്യപ്പെട്ടത്. ആദ്യ ഇൻസ്റ്റാൽമെന്റിൽ അ‌ഞ്ച് ലക്ഷം രൂപ നൽകണമെന്നും എൻ ഒ സി കൈമാറുമ്പോൾ ബാക്കി തുക നൽകണമെന്നും ഇയാൾ പരാതിക്കാരനോട് വ്യക്തമാക്കിയിരുന്നു.

തുടർന്ന് പരാതിക്കാരൻ സി ബി ഐയെ അറിയിക്കുകയും അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിക്കപ്പെടുകയുമായിരുന്നു. ഇന്നലെ ബിഷ്ണോയിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ ഇന്ന് സി ബി ഐ ഓഫീസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ബിഷ്ണോയ് കെട്ടിടത്തിൽ നിന്ന് ചാടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, JOINT DGFT, SUICIDE, CBI, CUSTODY, BRIBE CASE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.