SignIn
Kerala Kaumudi Online
Saturday, 20 April 2024 9.56 AM IST

കറുപ്പണിഞ്ഞ് പ്രതിഷേധിക്കാൻ ഹയർ സെക്കൻഡറി അദ്ധ്യാപകർ

p

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് ഏകപക്ഷീയമായി നടപ്പാക്കുന്നതിനെതിരെ കറുപ്പണിഞ്ഞ് പ്രതിഷേധിക്കാൻ ഹയർ സെക്കൻഡറി അദ്ധ്യാപകർ. ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻസ് (എഫ്.എച്ച്.എസ്.ടി.എ ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഴുവൻ അദ്ധ്യാപകരും ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പ് ആരംഭിക്കുന്ന ഏപ്രിൽ 3ന് കറുപ്പണിഞ്ഞ് ക്യാമ്പിലെത്തി കരിദിനത്തോടെ സമരങ്ങൾക്ക് തുടക്കംകുറിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ഹയർ സെക്കൻഡറി മേഖലയെ അക്കാഡമികവും ഭരണപരവുമായി തകർക്കുന്നതും സേവനവേതനവ്യവസ്ഥകൾ അട്ടിമറിക്കുന്നതുമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള നീക്കത്തെ എതിർക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഫെഡറേഷൻ ചെയർമാൻ ആർ. അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ അനിൽ എം. ജോർജ്, കെ.ടി. അബ്ദുൾ ലത്തീഫ്, കെ.സിജു, എസ്. മനോജ്, സി.ടി.പി. ഉണ്ണി മൊയ്തീൻ, പി.രാധാകൃഷ്ണൻ, അബ്ദുൾ ജലീൽ പാണക്കാടൻ, കെ.കെ. ശ്രീജേഷ് കുമാർ, ഒ. ഷൗക്കത്തലി, കെ.എ. വർഗീസ്, ഡോ. എസ്.സന്തോഷ്, ഡോ. എസ്.എൻ. മഹേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PROTEST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.