ശിവഗിരി: ശാരദാപ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ചുള്ള 61-ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് മേയ് 5, 6,7 തീയതികളിൽ നടക്കും. പരിഷത്തിനു മുന്നോടിയായി സംസ്ഥാനത്തിനകത്തും പുറത്തും ഗുരുധർമ്മ പ്രചരണസഭയുടെ യൂണിറ്റ്, മണ്ഡലം, ജില്ലാതല കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിഷത്തുകൾ നടക്കും. കേന്ദ്രപരിഷത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുളള പ്രതിനിധികൾ മൂന്നു ദിവസവും ശിവഗിരിമഠത്തിൽ താമസിച്ചാണ് പങ്കെടുക്കുന്നത്. ഗുരുദേവകൃതികളും ദർശനവും ആനുകാലികവിഷയങ്ങളും പരിഷത്തിൽ പഠനവിഷയങ്ങളായിരിക്കുമെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രകാശം എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |