പെരുമ്പാവൂർ: പ്രവർത്തന മികവിനുള്ള അംഗീകാരങ്ങൾ ഏറ്റുവാങ്ങി രായമംഗലം കുടുംബാരോഗ്യ കേന്ദ്രം. സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മികച്ച ഗുണമേന്മയുള്ള സേവനം, മികച്ച ശുചിത്വ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ അടിസ്ഥാനമാക്കിയുള്ള ദേശീയ എൻ.ക്യു.എ.എസ്.പുരസ്കാരം, കേരള സർക്കാരിന്റെ കായകല്പ അവാർഡ് , കേരള അക്രഡേഷൻ സ്റ്റാൻഡേർസ് ഫോർ ഹോസ്പിറ്റൽ എന്നീ അംഗീകാരങ്ങളാണ് രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്. പുരസ്കാരങ്ങൾ ആരോഗ്യ കുടുംബക്ഷേമ , വകുപ്പ് മന്ത്രി വീണ ജോർജിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ്
എൻ.പി.അജയകുമാർ,
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഗോപിക പ്രേം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ രാജി ബിജു, പഞ്ചായത്ത് സെക്രട്ടറി ബി.സുധീർ, മെമ്പർമാരായ ഉഷാദേവി, ബിജി പ്രകാശ്, മിനി ജോയി , ടിൻസി ബാബു ഹെൽത്ത് ഇൻസ്പെക്ടർ സുനിത തോമസ്, മുൻ എൽ.എച്ച്.ഐ. ഉഷാകുമാരി , പ്ലാൻ കോ ഓർഡിനേറ്റർ രതീഷ് രവീന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി , ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ .അനിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |