SignIn
Kerala Kaumudi Online
Thursday, 25 April 2024 7.50 PM IST

അടുത്ത വ‍ർഷത്തെ എം.പി.സി. യോഗം; ഷെഡ്യൂൾ പുറത്തിറക്കി ആർ.ബി.ഐ

rbi

ന്യൂഡൽഹി: വരുന്ന സാമ്പത്തികവർഷത്തെ പണനയ കമ്മിറ്റി (എം.പി.സി) മീറ്റിംഗ് ഷെഡ്യൂൾ, ആർബിഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) വെള്ളിയാഴ്ച പുറത്തിറക്കി. ആദ്യ യോഗം 2023 ഏപ്രിൽ 3-5 തീയതികളിൽ നടക്കും. രണ്ടാമത്തേത് ജൂൺ 6-8 തീയതികളിലും മൂന്നാമത്തേയും നാലാമത്തേയും അഞ്ചാമത്തേയും മീറ്റിംഗുകൾ ഓഗസ്റ്റ് 8-10, ഒക്ടോബർ 4-6, ഡിസംബർ 6-8 തീയതികളിലുമായി ഷെഡ്യൂൾ ചെയ്യപ്പെട്ടിരിക്കുന്നു.

ആറാമത്തെ ദ്വൈമാസ യോഗം 2024 ഫെബ്രുവരി 6-8 തീയതികളിൽ. ആർബിഐ ഗവർണറുടെ അധ്യക്ഷതയിലുള്ള ധനനയ കമ്മിറ്റിയിൽ രണ്ട് കേന്ദ്രബാങ്ക് പ്രതിനിധികളും മൂന്ന് ബാഹ്യ അംഗങ്ങളുമാണുള്ളത്. ഭൗമ രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിക്കുന്നതിനും അതനുസരിച്ച് പണനയം രൂപപ്പെടുത്താനുമാണ് എംപിസി ദ്വൈമാസ യോഗം ചേരുന്നത്.

ഫെബ്രുവരിയിൽ നടന്ന അവസാന യോഗത്തിൽ കമ്മിറ്റി 25 ബേസിസ് നിരക്ക് വർദ്ധന വരുത്തിയിരുന്നു. നടപ്പ് സാമ്പത്തികവർഷത്തിലെ ആറാം വർദ്ധന. കഴിഞ്ഞമാസത്തിൽ റിട്ടെയ്ൽ പണപ്പെരുപ്പം കുറഞ്ഞിരുന്നു. എന്നാൽ അത് ഇപ്പോഴും ആർ.ബി.ഐ കണക്കാക്കുന്ന പരിധിയായ 6 ശതമാനത്തിന് മുകളിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.