അടിമാലി: അനിശ്ഛിതങ്ങൾക്കൊടുവിൽ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. പഞ്ചായത്തിൽ ഇന്നലെ യു .ഡി. എഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ ചർച്ച നടക്കുന്നതിനു മുമ്പേ എൽ. ഡി. എഫ് പിൻതുണയോടെ പ്രസിഡന്റായ സനിതാ സജി സ്ഥാനം രാജിവെച്ചു. യു ഡി എഫിൽ നിന്നുള്ള അനസ് ഇബ്രാഹിമിനെതിരെ എൽഡി എഫ് പക്ഷത്തെ വനിതാ മെമ്പറുടെ പരാതിയിൽ എസ് സി എസ് ടി വകുപ്പു പ്രകാരം കേസ് എടുത്തതോടെ ഒളിവിൽ പോയിരുന്നു. അനസിന് ജാമ്യം ലഭിക്കില്ല എന്ന വിശ്വാസത്തിൽ അവിശ്വാസത്തേ നേരിടാൻ എൽ .ഡി എഫ് തയ്യാറായിരി ക്കുന്നതിനിടെ ജാമ്യം ലഭിച്ച് അനസ്ഇബ്രാഹിം പഞ്ചായത്ത് യോഗത്തിൽ പങ്കെടുത്തു. സി പി ഐ യിൽ നിന്നുള്ള ഒരു മെമ്പർ യു സി എഫ് പക്ഷേത്തേക്ക് പോവുകയും ചെയ്തതോടെയാണ് അവസാനഘട്ടത്തിൽ കാര്യങ്ങൾ കീഴ് മേൽ മറിഞ്ഞ് പ്രസിഡന്റിന്റെ രാജിയിൽ കലാശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |