കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു. തൃപ്പൂണിത്തറ സ്വദേശിയായ മനോഹരനാണ് മരിച്ചത്. ഇരുചക്ര വാഹനമോടിച്ചു വന്ന മനോഹരനെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. പിന്നാലെ തന്നെ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അലക്ഷ്യമായി വാഹനമോടിച്ചു വന്ന മനോഹരൻ പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയി. തുടർന്ന് പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |