ആലപ്പുഴ: എക്സൈസ് സംഘം പഴവീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ 7 ലിറ്റർ ചാരായവും 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ആലപ്പുഴ നഗരസഭ തൈത്തറ വീട്ടിൽ സിദ്ധാർത്ഥനെ (63) പിടികൂടി. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.സതീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ഇ.കെ.അനിൽ, ജഗദീശൻ, പി.ടി.ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനിലാൽ,ഷെഫീക്ക് എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |