കോഴിക്കോട്: എസ്.എൽ.ആർ.സി ദഅ്‌വാ സംഗമം കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എൻ.വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുർആനിന്റെ ഭാഷ ലോകത്ത് ഏറ്റവും മികച്ചുനിൽക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.എൽ.ആർ.സി ശരീഅ കോളേജ് ഓഡിറ്റോറിയത്തിൽ കെ.എൻ.എം ജില്ലാ സെക്രട്ടറി വഴപ്പിൽ അബ്ദുൽ സലാം ആശംസാ പ്രസംഗം നടത്തി. എസ്.എൽ.ആർ.സി ഡയറക്ടർ കെ.വി. അബ്ദുൽ ലത്തീഫ് മൗലവി വ്രതാനുഷ്ഠാനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കെ.എം. മുഹമ്മദ് അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. കെ.ഇഫ്തികർ സ്വാഗതവും ബി.വി. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |