തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഇന്ന് കാതോലിക്കാ ദിനമായി ആചരിക്കും. വലിയ നോമ്പിലെ 36-ാംഞായറാഴ്ചയാണ് കാതോലിക്കാ ദിനമായി ആചരിക്കുന്നത്. മലങ്കരയിൽ സ്ഥാപിക്കപ്പെട്ട കാതോലിക്കേറ്റിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും അരക്കിട്ടുറപ്പിക്കുകയാണ് ആഘോഷങ്ങളുടെ ലക്ഷ്യം. പരിശുദ്ധ കാതോലിക്ക ബാവ ഹരിപ്പാട് കരുവാറ്റ മാർ യാക്കൂബ് ബുർദന ഓർത്തഡോക്സ് സിറിയൻ വലിയ പള്ളിയിൽ ഇന്ന് രാവിലെ വിശുദ്ധ കുർബാന അർപ്പിക്കുകയും കാതോലിക്കേറ്റ് പതാക ഉയർത്തുകയും ചെയ്യും.
കാതോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി അഖിലമലങ്കര യുവജനപ്രസ്ഥാനം മുളന്തുരുത്തി മർത്തോമൻ പള്ളിയിൽ സമ്മേളനം സംഘടിപ്പിച്ച് സത്യവിശ്വാസ പ്രഖ്യാപന പ്രതിജ്ഞയെടുക്കും. ഇൗ ദിനത്തിൽ നടത്തുന്ന കവർ പിരിവിലൂടെയാണ് ഒരു വർഷത്തെ സാധുജനക്ഷേമ പ്രവർത്തനങ്ങൾക്കാവശ്യമായ തുക സമാഹരിക്കുന്നത്. എല്ലാ ദേവാലയങ്ങളിലും രാവിലെ പതാക ഉയർത്തുകയും പ്രഭാഷണങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |