കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് വാഹനപരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാത്രി ഒമ്പതോടെ ഇരുമ്പനം ചൈത്രത്തിന് സമീപം വച്ച് കസ്റ്റഡിയിലെടുത്ത ഇരുമ്പനം ചാത്തൻവേലി പറമ്പിൽ മനോഹരൻ (53) ആണ് മരിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചെന്നാണ് പൊലീസ് ആരോപണം.
സ്റ്റേഷനിൽ എത്തിച്ചയുടൻ കുഴഞ്ഞുവീണ മനോഹരനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് വിട്ടു. ഇവിടെ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം മെഡിക്കൽ ട്രസ്റ്റ്ആശുപത്രിയിൽ. സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. കൈ കാണിച്ചപ്പോൾ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് പൊലീസ് പിടികൂടി മനോഹരനെ മർദ്ദിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |