തിരുവനന്തപുരം: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും വർഗീയതയ്ക്കുമെതിരെ 28ന് ആർ.എസ്.പി ദേശീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കും. 14 ജില്ലകളിലും മാർച്ചും ധർണയും സംഘടിപ്പിക്കും. രാജ്ഭവൻ മാർച്ച് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി, കൊല്ലം ഹെഡ് പോസ്റ്റോഫീസ് മാർച്ച് സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, ആലപ്പുഴയിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബാബു ദിവാകരൻ, പത്തനംതിട്ടയിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എ.എ. അസീസ് എന്നിവർ ഉദ്ഘാടനം ചെയ്യും.
കോട്ടയത്ത് അഡ്വ. ബി. രാജശേഖരൻ, ഇടുക്കിയിൽ അഡ്വ. പി.ജി. പ്രസന്നകുമാർ, എറണാകുളത്ത് അഡ്വ. ടി.സി. വിജയൻ, തൃശൂരിൽ അഡ്വ ജെ. മധു, കണ്ണൂരിൽ ഇല്ലിക്കൽ അഗസ്തി, കാസർകോട്ട് ഇടവനശ്ശേരി സുരേന്ദ്രൻ, പാലക്കാട്ട് സി. ഉണ്ണിക്കൃഷ്ണൻ, മലപ്പുറത്ത് അഡ്വ. എം.എസ്. ഗോപകുമാർ, വയനാട്ടിൽ ഉല്ലാസ് കോവൂർ, കോഴിക്കോട്ട് അഡ്വ. വിഷ്ണു മോഹൻ എന്നിവർ സമരം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |