കൊച്ചി: പ്രമുഖ ഐസ്ക്രീം നിർമാതാക്കളായ മെർസിലീസിന്റെ പഴസത്തുകളും ശീതികരിച്ച ഫലങ്ങളും ലഭിക്കുന്ന ഫ്രൂട്ട് ഡിവിഷൻ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. സീസണുകളെ ആശ്രയിക്കാതെ മറ്റ് ചേരുവകളോ അടങ്ങാത്ത പഴസത്തുകൾ ഇവിടെ ലഭ്യമാകും. തദേശീയമായി ലഭിക്കുന്ന അൽഫോൺസാ മാങ്ങ, പേരയ്ക്ക, സ്ട്രോബറി എന്നിവയ്ക്കൊപ്പം ബ്ലൂബെറി, ബ്ലാക്ക് ബെറി, റാസ്ബറി തുടങ്ങിയ പഴവർഗങ്ങളും ഫ്രൂട്ട് ഡിവിഷനിൽ നിന്ന് സ്വന്തമാക്കാം. ഐസ്ക്രീമുകളിലെ പുതുരുചിയായ സ്ട്രോബറി ചീസ് കേക്ക്, ഫ്രൂട്ട്സ് ഫിൽഡ് കോൺ എന്നിവയും പുറത്തിറക്കി. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ 175 കോടി രൂപയുടെ വിറ്റുവരവാണ് മെർസിലീസ് ഗ്രൂപ്പ് നേടിയത്. അഞ്ച് വർഷത്തിനുള്ളിൽ ആയിരം കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമെന്ന് എംഡി ജോസഫ് എം. കടമ്പുകാട്ടിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |