എപ്രിൽ ഒന്നുമുതൽ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് വില കൂട്ടുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. അഞ്ച് ശതമാനം വരെ വില വർദ്ധനയാണ് വാണിജ്യ വാഹനങ്ങൾക്ക് ഉണ്ടാകുക.
ബിഎസ് 6 ഘട്ടം II എമിഷൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. അതുകൊണ്ടാണ് വിലവർദ്ധിപ്പിക്കേണ്ടി വരുന്നത്. മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് അതിന്റെ മുഴുവൻ വാഹന പോർട്ട്‌ഫോളിയോയും മാറ്റുന്നതാണ്. ഉയർന്ന ആനുകൂല്യങ്ങളും കുറഞ്ഞ ഉടമസ്ഥാവകാശ ചെലവും ഉപഭോക്താക്കൾക്കും ഫ്ലീറ്റ് ഉടമകൾക്കും നൽകുന്ന നിരവധി ഓഫറുകൾ ഇനിയും പ്രതീക്ഷിക്കാമെന്ന് ടാറ്റാ മോട്ടോഴ്സ് ഓർമിപ്പിക്കുന്നു.
വില വർദ്ധന വാണിജ്യ വാഹനങ്ങളുടെ മുഴുവൻ ശ്രേണിയിലും ഒരുപോലെ ബാധകമാകമാണെങ്കിലും ഓരോ മോഡലും വേരിയന്റും അനുസരിച്ച് തുക വ്യത്യാസമുണ്ടാകും.
ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ വില്പനയുടെ കാര്യത്തിൽ ഈവർഷം ഫെബ്രുവരിയിൽ വൻ കുതിപ്പാണ് കമ്പനി നടത്തിയിരിക്കുന്നത്.
മൊത്തം ആഭ്യന്തര പാസഞ്ചർ വിൽപനയിൽ ഏഴ് ശതമാനം വളർച്ച നേടിയതായി ടാറ്റാ മോട്ടോഴ്സ് സെയിൽസ് ഫയലിംഗ് സൂചിപ്പിക്കുന്നു. ഇലക്ട്രോണിക് വാഹന വിൽപനയിൽ 81 ശതമാനം വളർച്ചയും ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |