SignIn
Kerala Kaumudi Online
Thursday, 28 March 2024 9.43 PM IST

പുസ്തകങ്ങളിൽ നിന്നല്ല കാര്യങ്ങൾ മനസിലായതെന്ന് പറഞ്ഞ ഇന്നസെന്റിന്റെ പുസ്തകം പിന്നീട് കുട്ടികൾക്ക് പാഠപുസ്തകമായി

hh

എ​ട്ടാം​ക്ളാ​സ് ​വ​രെ​യേ​ ​പ​ഠി​ച്ചി​ട്ടു​ള്ളു​വെ​ങ്കി​ലും​ ​മ​ല​യാ​ള​സി​നി​മ​യി​ലെ​ ​ഏ​റ്റ​വും​ ​വി​ദ്യാ​സ​മ്പ​ന്ന​ൻ​ ​ഇ​ന്ന​സെ​ന്റാ​ണെ​ന്ന് ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ ഒരിക്കൽ കൗമുദി ടിവിയിലെ ഒരു ഇന്റർവ്യൂവിൽ തന്റെ സ്കൂൾ പഠന കാലത്തെകുറിച്ചുള്ള ഓർമ്മകൾ അദ്ദേഹം സന്തോഷ് ജോർജ് കുളങ്ങരയുമായി പങ്കുവച്ചിരുന്നു. പരീക്ഷയ്ക്ക് ശേഷം ചോദ്യങ്ങൾക്കുള്ള ഉത്തരം കാണാതെ പഠിച്ച് വീട്ടിൽ സഹോദരങ്ങൾ ചോദിക്കുമ്പോൾ മണിമണി പോലെ പറയുന്നത് അദ്ദേഹം തമാശയോടെ പങ്കുവച്ചു. പുസ്തകങ്ങളിൽ നിന്നല്ല താൻ കാര്യങ്ങൾ പഠിച്ചതെന്നും അദ്ദേഹം പറയുന്നു. പിൽക്കാലത്ത് അദ്ദേഹത്തിന്റെ പുസ്തകം കുട്ടികൾക്ക് പാഠപുസ്തകമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂളിൽ തന്നെ വൈലോപ്പിള്ളി ശ്രീധരമേനോൻ പഠിപ്പിച്ചിരുന്നു എന്നും അഭിമാനത്തോടെ അദ്ദേഹം ഓർക്കുന്നു. വൈലോപ്പിള്ളിയുടെ ശിഷ്യനാണെന്ന് പറയുമ്പോൾ മമ്മൂട്ടി,​ മോഹൻലാൽ,​ ദിലീപ് തുടങ്ങിയവർക്കൊക്കെ ഒരു മാനസിക വിഷമമുണ്ടെന്നും അവർക്കൊന്നും അതിന് കഴിഞ്ഞിട്ടില്ലെന്ന വിഷമമാണെന്നും ഇന്നസെന്റ് തമാശയോടെ ഓർമ്മിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INNOCENT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.