പ്രിയ നടൻ ഇന്നസെന്റിന്റെ വിയോഗ വാർത്ത ഉൾക്കൊള്ളാനാകാതെ മലയാള സിനിമാ താരങ്ങൾ. നിശ്ചയദാർഢ്യത്തോടെ അർബുദത്തോട് പോരാടി ചലച്ചിത്ര ലോകത്തേയ്ക്ക് മടങ്ങിയെത്തിയ ഇന്നസെന്റിന്റെ വിയോഗ വാർത്ത പല സഹപ്രവർത്തകരെയും കണ്ണീരണിയിച്ചു. ഇന്നസെന്റ് ദിവസങ്ങളായി ചികിത്സയിൽ തുടർന്ന സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജയറാം മരണവാർത്ത അറിഞ്ഞതോടെ നിറകണ്ണുകളോടെയാണ് മടങ്ങിയത്.
ആശുപത്രിയിലുണ്ടായിരുന്ന ദിലീപും ഇന്നസെന്റിന്റെ വിയോഗത്തോടെ വികാരാധീനനായി. അതുല്യ നടന്റെ വിയോഗമറിഞ്ഞതോടെ പല പ്രമുഖ താരങ്ങളും ആശുപത്രിയിലേയ്ക്ക് എത്തി. മമ്മൂട്ടി, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബൻ, ലാൽ എന്നീ പ്രമുഖതാരങ്ങളും ഹൃദയഭേദകമായ വാർത്ത അറിഞ്ഞതോടെ തങ്ങളുടെ സഹപ്രവർത്തകനെ ഒരു നോക്ക് കാണാനായി എത്തിച്ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |