SignIn
Kerala Kaumudi Online
Thursday, 25 April 2024 11.59 AM IST

88 വയസുകാരനെ പീഡിപ്പിച്ചത് അറുപത്തേഴുകാരൻ, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

arrest

മാള: 88 വയസുള്ള വൃദ്ധനെ പരിചരിക്കാനായി നിന്ന് വൃദ്ധനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പുത്തൻചിറ സദനംദേശത്ത് ചക്കാലയ്ക്കൽ വീട്ടിൽ മത്തായി (67) എന്നയാളെ മാള എസ്.എച്ച്.ഒ: സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തു. 2023 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം.

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായ വൃദ്ധനെ പരിചരിക്കാനാണ് വിദേശത്തുള്ള മക്കൾ മത്തായിയെ ചുമതലപ്പെടുത്തിയിരുന്നത്. വീട്ടിൽ കിടപ്പുരോഗിയായ വൃദ്ധനും മത്തായിയുമാണ് ഉണ്ടായിരുന്നത്. അവശനിലയിലായ വൃദ്ധനെ ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. പിന്നീട് മുറിയിലെ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോഴാണ് ജോലിക്കാരൻ വൃദ്ധനെ ലൈംഗികമായി പീഡിപ്പിക്കുന്നതും ദേഹോപദ്രവമേൽപ്പിക്കുന്നതുമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, 67 YEARS OLD, ARRESTED, MALA, ABUSING 88 YEARS OLD
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.