SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.06 PM IST

രോഗം പോലും 'പങ്കിട്ടവർ', നാല് പതിറ്റാണ്ടിലേറെയായി ഇന്നച്ചന്റെ പാതി, ആലീസ്‌ ഇനി തനിച്ച്; വേർപാട് താങ്ങാനാകാതെ ഇന്നസെന്റിന്റെ പ്രിയ പത്നി

alice

ഇന്നസെന്റ് എന്ന വ്യക്തിയുടെ ശക്തിയായിരുന്നു ഭാര്യ ആലീസ്. നാല് പതിറ്റാണ്ടിലേരെ ഒന്നിച്ച് ജീവിച്ചവർ... അഭിമുഖങ്ങളിൽ പോലും അദ്ദേഹം ഭാര്യയെ കുറിച്ച് വാചാലനാകാറുണ്ട്. ഓരോ നിമിഷവും ആസ്വദിക്കണമെന്ന് വിശ്വസിച്ചിരുന്ന വ്യക്തികൂടിയായിരുന്നു ഇന്നസെന്റ്.

ഷൂട്ടിംഗ് ഒഴികെയുള്ള മിക്ക സന്ദർഭങ്ങളിലും തങ്ങൾ ഒന്നിച്ചായിരിക്കുമെന്ന് മുൻപ് ആലീസ് പറഞ്ഞിട്ടുണ്ട്. 2013ലാണ് ഇന്നസെന്റിന് കാൻസർ സ്ഥിരീകരിച്ചത്. രോഗം പോലും ഇരുവരും 'പങ്കിട്ടു'. തൊട്ടടുത്ത വർഷമാണ് ആലീസിന് കാൻസർ സ്ഥിരീകരിക്കുന്നത്. തനിക്ക് രോഗം വന്നതിനേക്കാൾ ഇന്നസെന്റിനെ തളർത്തിയത് ഭാര്യയുടെ അസുഖമായിരുന്നു.

എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ഇരുവരും പരസ്പരം താങ്ങായി. കീമോയ്ക്ക് വരെ ഒന്നിച്ചായിരുന്നു ഇരുവരും പോയിരുന്നത്. ഒന്നിച്ച് രോഗം വന്നത് നന്നായി, വണ്ടിക്കൂലിയടക്കമുള്ള ചെലവ് കുറയുമല്ലോ എന്നായിരുന്നു ഇന്നസെന്റ് തമാശരൂപേണ പറഞ്ഞിരുന്നത്. ഇന്നസെന്റിനൊപ്പം ഭാര്യയും രോഗത്തെ കീഴടക്കി.

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നെന്ന് ഗോസിപ്പുകളുണ്ടായിരുന്നെങ്കിലും, പക്കാ അറേഞ്ചിഡ് മാര്യേജ് ആയിരുന്നു തങ്ങളുടേതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പ്രിയതമയെ തനിച്ചാക്കി അദ്ദേഹം യാത്രയായിരിക്കുകയാണ്. ഭർത്താവിന്റെ വിയോഗം താങ്ങാനാകാതെ പൊട്ടിക്കരയുന്ന ആലീസ് ഏവർക്കും നോവാകുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RIP INNOCENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.