പാലക്കാട്: മെട്രോ നഗരങ്ങളിൽ പാലും പാലുത്പന്നങ്ങളുമെത്തിക്കുന്ന വിദ്യാർത്ഥി സ്റ്റാർട്ടപ്പായ 'ഫാം ഫെം' പ്രോഡക്ട് ലോഞ്ച് ധോണി ലീഡ് കോളേജിൽ നടന്നു. വിൽഫ്രഷ് സ്ഥാപകൻ സെൽവകുമാർ വരദരാജൻ ഉദ്ഘാടനം ചെയ്തു. സഹസ്ഥാപക ശർമിള പ്രോഡക്ട് ലോഞ്ച് നിർവഹിച്ചു. ആലത്തൂർ ബി.എസ്.എസ് ഗുരുകുലം സ്കൂൾ ഡയറക്ടർ വിജയൻ വി.ആനന്ദ് വിശിഷ്ടാതിഥിയായി. കോളേജ് ചെയർമാൻ ഡോ.തോമസ് ജോർജ്ജ്, അക്കാഡമിക് ഡീൻ ഡോ.രാജൻ, ബിസിനസ് കോച്ച് കല്യാൺജി സംസാരിച്ചു.
കോളേജിലെ രണ്ടാംവർഷ സംരംഭക എം.ബി.എ വിദ്യാർത്ഥി വിഷ്ണുവർദ്ധനും എസ്.ആർ.എം യൂണിവേഴ്സിറ്റി പൂർവ വിദ്യാർത്ഥി അഖിൽ രാമചന്ദ്രനുമാണ് ഫാം ഫെം സ്ഥാപകർ. ഏപ്രിൽ ആദ്യം കോയമ്പത്തൂരിൽ പ്രവർത്തനം തുടങ്ങുന്ന കമ്പനി ഈ വർഷം തന്നെ തമിഴ്നാട്ടിലെ മറ്റ് നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |