തിരുവനന്തപുരം : അന്തരിച്ച മലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റിന് ആദരാജ്ഞലി അർപ്പിക്കാൻ മോഹൻലാൽ എത്തി. ഇരിങ്ങാലക്കുടയിലെ വസതിയിലെത്തിയാണ് മോഹൻലാൽ പ്രിയസുഹൃത്തിനെ അവസാനമായി കണ്ടത്. നേരത്തെ ഫേസ്ബുക്ക് കുറിപ്പിൽ ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ കുറിപ്പ് പങ്കുവച്ചിരുന്നു,
എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ്... ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും... എന്നായിരുന്നു മോഹൻലാലിന്റെ വൈകാരികമായ കുറിപ്പ്.
നേരത്ത മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടി അടക്കമുള്ള മലയാളത്തിലെ സിനിമാതാരങ്ങളും ആരാധകരും ഇന്നസെന്റിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |