SignIn
Kerala Kaumudi Online
Friday, 26 April 2024 2.04 AM IST

കല്യാൺ സിൽക്സിന്റെ ഖത്തറിലെ ആദ്യഷോറൂം ഉദ്ഘാടനം ഏപ്രിൽ അഞ്ചിന്

kalyan

തൃശൂർ: കല്യാൺ സിൽക്സിന്റെ ഖത്തറിലെ ആദ്യത്തെ ഷോറൂം ഏപ്രിൽ 5-ന് ദോഹയിൽ ഉദ്ഘാടനം ചെയ്യും. ബ൪വാ വില്ലേജിലെ അൽ വക്രയിലാണ് കല്യാൺ സിൽക്സിന്റെ അന്താരാഷ്ട്ര ശൃംഖലയിലെ എട്ടാമത്തെ ഷോറൂം ആരംഭിക്കുന്നത്. ദുബായിലും അബുദാബിയിലും ഷാ൪ജയിലും മസ്കറ്റിലുമായി കല്യാൺ സിൽക്സിന്റെ ഏഴ് അന്താരാഷ്ട്ര ഷോറൂമുകൾ ഇപ്പോൾ പ്രവ൪ത്തിക്കുന്നുണ്ട്.

ഇന്ത്യൻ വിപണിയിൽ ശ്രദ്ധനേടിയ ബ്രൈഡൽ സെൻസേഷൻ എന്ന മംഗല്യപട്ടും അനുബന്ധ ശ്രേണികളും ഈ ഷോറൂമിലൂടെ വിദേശ വിപണിയിൽ ആദ്യമായെത്തും. ഇന്ത്യയിലെ കല്യാൺ സിൽക്സ് ഷോറൂമുകളിൽ ലഭിക്കുന്ന അതേ വിലയിൽ ഏറ്റവും പുതിയ ഡിസൈനുകൾ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാക്കുമെന്ന് കല്യാൺ സിൽക്സിന്റെ ചെയ൪മാനും മാനേജിങ്ങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. പെരുന്നാൾ ആഘോഷങ്ങൾക്ക് മിഴിവേകാൻ വിപുലമായ റംസാൻ കളക്ഷനാണ് ഇവിടെ ഒരുക്കുന്നത്.

മുഗൾ, കാശ്മീരി, ഹൈദരാബാദി ശൈലികളിൽ രൂപകൽപന ചെയ്ത ലാച്ച, ലെഹൻഗ, ചുരിദാ൪ ശ്രേണികളും പുരുഷന്മാ൪ക്കും കുട്ടികൾക്കുമായി ഈദ് കളക്ഷനുകളും തയ്യാറാക്കിയിട്ടുണ്ട്. വിഷു, ഈസ്റ്റ൪ ഉത്സവങ്ങൾക്ക് എത്തനിക് വെയ൪, പാർട്ടി വെയർ, ട്രെഡിഷണൽ കേരള വെയ൪ എന്നിവയും പുതിയ ഷോറൂമിൽ ലഭിക്കുമെന്ന് ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.