ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന് 2023-24 സാമ്പത്തിക വർഷത്തേക്ക് 156 കോടി രൂപ വരവും 155.27 കോടി രൂപ ചെലവും 73 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന സമ്പൂർണ ബഡ്ജറ്റ് ശിവഗിരി മഠത്തിൽ ചേർന്ന ട്രസ്റ്റിന്റെ പൊതുയോഗം ഐകകണ്ഠ്യേന പാസാക്കി.
ഗുരുദേവ ദർശനത്തിന്റെ വെളിച്ചത്തിൽ തയ്യാറാക്കപ്പെട്ട ബഡ്ജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് 3 കോടിയും ആതുര സേവന മേഖലയ്ക്ക് 10.50 കോടിയും കാർഷിക മേഖലയ്ക്ക് 1.75 കോടിയും വകയിരുത്തി. ഗുരുപൂജ പ്രസാദത്തിനും അന്നദാനത്തിനും 3 കോടിയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 3.6 കോടിയും ഗുരുധർമ്മ പ്രചാരണത്തിന് 2.33 കോടിയും നിർമ്മാണ വികസന പ്രവർത്തനങ്ങൾക്ക് 4.2 കോടിയും നീക്കിവച്ചിട്ടുണ്ട്.
ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ബഡ്ജറ്റ് അവതരിപ്പിച്ചു. പൊതുയോഗത്തിൽ ധർമ്മസംഘം ട്രസ്റ്റിലെ 60 അംഗങ്ങളിൽ 50 പേരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |