തിരുവനന്തപുരം: ബംഗുളൂരു എച്ച്.സി.ജി ആശുപത്രിയിൽ തുടർചികിത്സ നടത്തുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി കുടുംബാംഗങ്ങൾ പറഞ്ഞു. ഇമ്യൂണോ തെറാപ്പി ചികിത്സയാണ് അദ്ദേഹത്തിന് നൽകിവരുന്നത്. ഇടയ്ക്കുണ്ടായ ന്യൂമോണിയ ബാധ ഭേദപ്പെട്ട ശേഷം ഫെബ്രുവരി 12നാണ് അദ്ദേഹത്തെ ബംഗുളൂരുവിലേക്ക് കൊണ്ടുപോയത്. പ്രധാന വകുപ്പുകളിലെ വിദഗ്ദ്ധ ഡോക്ടർമാർ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ഭാര്യ മറിയാമ്മ ഉമ്മൻ,മക്കളായ ചാണ്ടിഉമ്മൻ,മറിയ ഉമ്മൻ,അച്ചു ഉമ്മൻ എന്നിവരാണ് ബംഗുളൂരുവിലുള്ളത്. ആശുപത്രിയിൽ സന്ദർശകർക്ക് വിലക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |