നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത് യന്ത്രത്തകരാർ മൂലമാണെന്ന് പ്രാഥമിക നിഗമനം. പൈലറ്റിന്റെ ഭാഗത്ത് പിഴവില്ലെന്നാണ് കരുതുന്നത്. കോസ്റ്റൽ ഏവിയേഷൻ സേഫ്ടി വിഭാഗവും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) അപകടം സംബന്ധിച്ച് സിയാൽ റിപ്പോർട്ട് നൽകി. ഡി.ജി.സി.എ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തും.
ഞായറാഴ്ച്ച ഉച്ചക്ക് 12.25നാണ് പരീക്ഷണ പറക്കലിനായി ഉയരുന്നതിനിടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. കോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരിൽ രണ്ട് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മലയാളിയായ പൈലറ്റിന് പരിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |