കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ കോഴയിടപാടുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ മാർച്ച് 20ന് അറസ്റ്റിലായ യൂണിടാക് കമ്പനി എം.ഡി സന്തോഷ് ഈപ്പന് എറണാകുളം അഡി. സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ ഇ.ഡി ഇന്നലെ സന്തോഷ് ഈപ്പനെ കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ ബോണ്ടാണ് മുഖ്യ ജാമ്യവ്യവസ്ഥ. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇ.ഡി കേസ് എടുത്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |