ചാലക്കുടി: കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ ഓഫീസർ കൈക്കൂലി കേസിൽ വിജിലൻസ് പിടിയിൽ. വില്ലേജ് ഓഫീസർ വർഗീസിനെയാണ് തൃശൂർ വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മാന്ദാമംഗലം മരോട്ടിച്ചാൽ വെട്ടിക്കുഴിച്ചാലിൽ രാജുവിന്റെ പക്കൽ നിന്നും ആയിരം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു കുടുങ്ങിയത്.
രാജുവിന്റെ ഭാര്യയുടെ പേരിൽ കുറ്റിച്ചിറയിലുള്ള വസ്തു ഇഷ്ടദാനം നൽകുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിനായി നേരത്തെ 500 രൂപയും വില്ലേജ് ഓഫീസർ കൈപ്പറ്റി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ ഭിന്നശേഷിക്കാരായ രാജു വിജിലൻസിൽ പരാതി നൽകി. ഓഫീസ് പരിസരത്ത് മറഞ്ഞുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ രാജുവിന്റെ പക്കിൽ കൊടുത്തു വിടുകയായിരുന്നു.
തുടർന്ന് ഡിവൈ.എസ്.പി ജിം പോളും സംഘവും വില്ലേജ് ഓഫീസറെ കൈയോടെ പിടികൂടി. ഐ.ഒ.പി പ്രദീപ് കുമാർ, എസ്.ഐ ജയകുമാർ, എ.എസ്.ഐമാരായ ബൈജു, പ്രദീപ്, സി.പി.ഒമാരായ ഗണേഷ്, വിബീഷ്, സൈജു സോമൻ, അരുൺ, സുധീഷ്, സന്ധ്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |