ലണ്ടൻ: അന്റോണിയോ കോണ്ടെ ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം ഹോട്ട്‌സ്പറിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. പര്സപര സമ്മതത്തോടെയാണ് കോണ്ടെയുമായുള്ള കരാർ അവസാനിപ്പിക്കുന്നതെന്ന് ടോട്ടൻഹാം മാനേജ്മെന്റ് അറിയിച്ചു. സതാംപ്ടണെതിരായ പ്രിമിയർ ലീഗ് മത്സരത്തിൽ രണ്ട് ഗോളിന്റെ ലീഡിൽ നിന്ന ശേഷം സമനില വഴങ്ങിയ ടോട്ടൻഹാം താരങ്ങളെ കോണ്ടെ പരസ്യമായി വിമർശിച്ചതിന് പിന്നാലെയാണ് അദ്ദേഹം ക്ലബ് വിടുന്നത് . 2021 നവംബർ 2ന് ടോട്ടനത്തിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത കോണ്ടെ ടീമിന് യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുത്തിരുന്നു. എന്നാൽ ഈ സീസണിൽ അദ്ദേഹത്തിന് പ്രതീക്ഷയ്ക്കൊത്ത് ടീമിനെ മുന്നോട്ടു കൊണ്ടുപോകാനായില്ല. കോണ്ടെയ്ക്കൊപ്പം സഹപരിശീലകനായിരുന്ന ക്രിസ്റ്റ്യൻ സെറ്റെല്ലിനിയെ ഈ സീസൺ അവസാനിക്കുംവരെ താത്കാലിക പരിശീലകനായി ടോട്ടനം നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |