ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് വർദ്ധിപ്പിച്ചു. 8.15 ശതമാനമായിരിക്കും 2022-23 സാമ്പത്തിക വർഷത്തേക്കുള്ള പലിശനിരക്ക്. സെൻട്രൽ ബോർഡ് ഒഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് പി എഫ് പലിശ വർദ്ധിപ്പിച്ചത്.
കഴിഞ്ഞ വർഷം ഇത് 8.1 ശതമാനമായിരുന്നു. നാൽപ്പത് വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കായിരുന്നു ഇത്. ഇത്തവണ പലിശനിരക്ക് 8.1 ശതമാനത്തിൽ കുറവ് വരുമോയെന്ന് നിക്ഷേപകർക്ക് ഭയമുണ്ടായിരുന്നു. എന്നാൽ 8.15 ആയി വർദ്ധിപ്പിക്കുകയായിരുന്നു. സർക്കാർ അംഗീകരിക്കുന്ന മുറയ്ക്ക് പുതിയ നിരക്ക് പ്രാബല്യത്തിൽവരും.
1977 -78 സാമ്പത്തിക വര്‍ഷത്തിലായിരുന്നു 8.1ശതമാനത്തിലും കുറഞ്ഞ പലിശനിരക്ക് നൽകിയിരുന്നത്. എട്ട് ശതമാനമായിരുന്നു അന്നത്തെ പലിശ നിരക്ക്. 2017-18 ൽ 8.55 ശതമാനവും, 2018- 19ൽ 8.65 ശതമാനവും, 2019-20ൽ 8.5 ശതമാനം പലിശനിരക്കുമായിരുന്നു നൽകിയിരുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |