SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.44 AM IST

അമ്മയായാൽ ഇങ്ങനെ വേണം! ഏഴ് വയസുകാരനായ മകന് 'ആർ ആർ ആർ' മനസിലാകാൻ ചിത്രകഥയാക്കി; അമ്മയുടെയും മകന്റെയും നാടേതെന്ന് അറിഞ്ഞാൽ ഞെട്ടുമെന്നുറപ്പ്‌

rrr-movie

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ 'ആർ ആർ ആറിനെ' ഇരുകൈയും നീട്ടിയാണ് സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിലെ 'നാട്ടു നാട്ടു' ഗാനത്തിന് ഓസ്‌കാർ കൂടി കിട്ടിയതോടെ ലോകമെമ്പാടും ഈ സിനിമ ചർച്ച ചെയ്യപ്പെട്ടു. കുട്ടികളും മുതിർന്നവരും അടക്കമുള്ളവർ ചിത്രത്തിലെ ഗാനങ്ങളും മറ്റും അനുകരിക്കാനും തുടങ്ങി.

ഇപ്പോഴിതാ സിനിമയുടെ കഥ തന്റെ ഏഴ് വയസുകാരനായ മകന് മനസിലാകാൻ വേണ്ടി ചിത്രകഥാപുസ്തകം രൂപകൽപന ചെയ്തിരിക്കുകയാണ് ഒരമ്മ. ഈ അമ്മയും മകനും ഇന്ത്യക്കാരല്ല എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ജപ്പാൻകാരിയാണ് മകനുവേണ്ടി പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

മൂന്ന് മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം. സബ്‌ടൈറ്റിലിന്റെ സഹായത്തോടെ സിനിമ മനസിലാക്കുകയെന്നത് ഒരു ഏഴ് വയസുകാരനെ സംബന്ധിച്ച് ഏറെ പ്രയാസകരമായ കാര്യമാണ്. അതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് യുവതി പറയുന്നു. ജപ്പാനീസ് ഭാഷയിലുള്ള പുസ്തകം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

A post shared by ROAR OF RRR (@ssrrrmovie)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDS, RRR MOVIE, JAPANESE MOTHER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.