SignIn
Kerala Kaumudi Online
Saturday, 20 April 2024 9.01 AM IST

തേങ്ങ സംഭരണം: തമിഴ്‌നാട് രീതിവേണം

cocomut

കൊച്ചി: കേരളത്തിലെ പച്ചത്തേങ്ങ- കൊപ്ര സംഭരണം വിജയകരമാക്കണമെങ്കിൽ തമിഴ്‌നാട്ടിലെ രീതിയിലേക്ക് മാറണമെന്ന് കേര കർഷക സംഘം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ അഖിലേന്ത്യാ കോക്കനട്ട് ഗ്രോവേഴ്‌സ് നാഷണൽ കോ-ഓർഡിനേറ്റർ അഡ്വ. ജേക്കബ് പുളിക്കൻ അഭിപ്രായപ്പെട്ടു. കേര കർഷകരുടെ പ്രശ്നങ്ങളുന്നയിച്ച് സംഘം ഇന്ന് സെക്രട്ടേറിയറ്റ് ധർണ്ണ നടത്തും. ജില്ലാ പ്രസിഡന്റ് ഡേവിഡ് പറമ്പിത്തറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുഹമ്മദ് പനക്കൽ, റോയ് ബി.തച്ചേരി, പി.രവീന്ദ്രൻ നായർ, എ.ഡി. ഉണ്ണി, പി.പരമേശ്വരൻ നമ്പൂതിരി, നെൽസൺ പഞ്ഞിക്കാരൻ, കെ.എ. തോമസ്, കെ. വിജയൻ, പീച്ചോളി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.