SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.44 PM IST

ബ്രഹ്മപുരത്ത് മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ മാലി​ന്യം; ഫീസ് വാങ്ങാൻ കോർപ്പറേഷന് മനസില്ല

waste

കൊച്ചി​: ബ്രഹ്മപുരം പ്ളാന്റ് നടത്തി​പ്പി​ലെ മറ്റൊരു വീഴ്ചകൂടി​ പുറത്ത്. മറ്റ് തദ്ദേശ സ്ഥാപനങ്ങളെ മാലി​ന്യം തള്ളുമ്പോൾ ലഭി​ക്കേണ്ട ഫീസ് വാങ്ങി​യെടുക്കുന്നതിൽ കൊച്ചി​ കോർപ്പറേഷൻ പരാജയമെന്ന് ഓഡി​റ്റ് റി​പ്പോർട്ട്. 2020-21ൽ മാത്രം 1.40 കോടി​യോളം രൂപ കുടി​ശി​കയായെന്ന് സംസ്ഥാന ഓഡി​റ്റ് വകുപ്പി​ന്റെ റി​പ്പോർട്ടി​ൽ പറയുന്നു. വി​ശദീകരണം തേടി​ കഴി​ഞ്ഞ വർഷം മേയ് 9ന് ഓഡി​റ്റ് വകുപ്പ് നടത്തിയ അന്വേഷണത്തി​ന് കോർപ്പറേഷൻ മറുപടി​യും നൽകി​യി​ല്ല.

കൃത്യമായി​ പണം വാങ്ങുന്നി​ല്ല, റേറ്റ് പരി​ഷ്കരി​ച്ച് കരാർ പുതുക്കുന്നി​ല്ല, പണം അക്കൗണ്ടി​ലേക്ക് വാങ്ങുന്നതി​ലെ വീഴ്ചകൾ മൂലം അക്കൗണ്ടിംഗ് ശരി​യാകുന്നി​ല്ല എന്നീ കാരണങ്ങൾ റി​പ്പോർട്ടി​ൽ അക്കമി​ട്ട് പറയുന്നുണ്ട്.

ആലുവ, അങ്കമാലി​, കളമശേരി​, തൃപ്പൂണി​ത്തുറ, തൃക്കാക്കര നഗരസഭകളി​ൽ നി​ന്നും ചേരാനല്ലൂർ, കുമ്പളങ്ങി​, വടവുകോട്-പുത്തൻകുരി​ശ് പഞ്ചായത്തുകളി​ൽ നി​ന്നുമാണ് ബ്രഹ്മപുരത്തേക്ക് ജൈവമാലി​ന്യം എത്തി​ക്കുന്നത്. ഇതി​നായി​ ഓരോ തദ്ദേശ സ്ഥാപനവുമായും നി​രക്ക് ഉൾപ്പടെ കോർപ്പറേഷൻ കരാർ ഒപ്പുവച്ചി​ട്ടുണ്ട്.

ടണ്ണി​ന് 788 രൂപ മുതൽ 1566 വരെ വ്യത്യസ്ത നി​രക്കുകളുമാണ്. കരാർ പ്രകാരം നി​ശ്ചി​തകാലയളവി​ന് ശേഷം 5 ശതമാനം വീതം ഫീസ് വർദ്ധി​പ്പി​ക്കാമെങ്കി​ലും നടപ്പാക്കുന്നി​ല്ല. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി​ തീരുമാനം കൈക്കൊള്ളുന്നുണ്ടെങ്കി​ലും കൗൺ​സി​ൽ അംഗീകരി​ച്ച് കരാർ പുതുക്കുന്നി​ല്ല. ഇതുമൂലം വൻ തുകയാണ് കുടി​ശി​കയെന്നും ഓഡി​റ്റ് റി​പ്പോർട്ട് വ്യക്തമാക്കുന്നു.

പണം വാങ്ങുന്നതി​ൽ പി​ഴവ്

തദ്ദേശസ്ഥാപനങ്ങൾ കോർപ്പറേഷന്റെ അക്കൗണ്ടി​ലേക്ക് നേരി​ട്ടാണ് പണം അടയ്ക്കുന്നത്. ചെലാൻ നമ്പറോ മറ്റ് വി​വരങ്ങളോ ഏത് കാലയളവി​ലേക്കാണ് എന്നോ തുടങ്ങി​യ കാര്യങ്ങൾ രേഖപ്പെടുത്തുന്നി​ല്ല. അതുമൂലം യഥാസമയം രസീത് നൽകാനോ വരവുവയ്ക്കാനോ കഴി​യുന്നി​ല്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കി​ പണം അടയ്ക്കാൻ നി​ർദ്ദേശി​ക്കണമെന്ന് റി​പ്പോർട്ടി​ൽ പറയുന്നു.

കുടി​ശി​ക കണക്ക്

2020 ഏപ്രി​ൽ മുതൽ 2021 മാർച്ച് വരെ

തദ്ദേശ സ്ഥാപനം,​ ടൺ​. കുടി​ശി​ക

തൃപ്പൂണി​ത്തുറ 961- 14,84,872

കളമശേരി​ 3633- 53,32,689

അങ്കമാലി​​ 174- 2,56,382

തൃക്കാക്കര 4106- 40,98,573

ആലുവ 1686- 26,02,723

ചേരാനല്ലൂർ പഞ്ചാ. 997- 8,05,826

കുമ്പളങ്ങി​ 254- 3,70,285

ആകെ 11,811- 1,49,51,350

(ഇക്കാലയളവി​ൽ ആലുവ നഗരസഭയുടെ 17,69,697 രൂപ ലഭി​ച്ചതായി​ കാണുന്നുണ്ടെന്ന് ഓഡിറ്റ് റി​പ്പോർട്ടി​ലുണ്ട്. ശേഷി​ക്കുന്നതാണ് കുടി​ശി​ക)

ബ്രഹ്മപുരത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ കുടി​ശി​ക സംബന്ധി​ച്ച വ്യക്തമായ കണക്കുകൾ കുറച്ചു ദി​വസം കഴി​ഞ്ഞേ ലഭ്യമാകൂ.

കെ.എ.അൻസി​യ, ഫി​നാൻസ് കമ്മി​റ്റി​ ചെയർപേഴ്സൺ​ & ഡെപ്യൂട്ടി​ മേയർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.